ദളം
നിനച്ചിരിക്കാതെ വരുന്ന ഇന്നത്തെ മഴയെ പോലെ, വന്നു പോകുന്ന ചിലർ. എന്തിനാണ് വന്നതെന്നോ, പെട്ടന്ന് ദൂരേക്ക് ഓടി ഒളിക്കുന്നത് എന്തിനെന്നോ അറിയാത്ത ചിലർ. കൂടുതൽ ചികഞ്ഞാൽ അർത്ഥമില്ലാത്ത, അവസാന പൂവും കൊഴിഞ്ഞ വസന്തമാകുമെന്നതിനാൽ, ചികഞ്ഞില്ല. ഭംഗിയില്ലത്ത പൂ പോൽ തന്നെ മനുഷ്യനും ഒരുനാൽ കൊഴിയണ്ട ഒരു ദളം മാത്രം....
കൊഴിയുന്ന ദിനം വസന്തമാകുമോ വരണ്ട മരുഭൂമി ആകുമോ എന്നറിയില്ല. എങ്കിലും വസന്തമായിട്ടുണ്ടാകും ചിലർക്കെങ്കിലും, അവരുടെ വരവിനായി ഒരു കാത്തിരിപ്പാണ്. വരണ്ട ഇടത്ത് ചാറ്റൽ മഴപോലെ അവർ പെയ്യുന്നതിനായ്. ആ സുദിനം വരും നേരം മരവിച്ച ദളത്തിൽ ഒരു കോരിത്തരിപ്പാണ്. മഴയുടെ ആദ്യ തുള്ളിയും പ്രേമഭാജനത്തിൻ്റെ ആദ്യ ചുംബനവും വന്നണയും പോൽ ഒരു സുഖം. മണ്ണിനെ പ്രണയിച്ചിട്ടും മാറിൽ അണയാതെ കിടക്കുന്ന സുഖത്തിന് ഒരു ആയുസ്സിൻ്റെ അല്ല, ഒരു ദളത്തിൻ്റെ കഥയെ പറയാനുണ്ടാകൂ. പക്ഷേ ആ ദളം ഒരു നൂറ്റാണ്ടിലേറെ ജീവിച്ചിടും.....
Comments
Post a Comment