പെണ്ണിന് വീടുണ്ടോ?
വിവാഹം കഴിഞ്ഞ് ഒന്നര വർഷം ആയി. പ്രശ്നങ്ങളുടെ നടുവിൽ നിന്നുകൊണ്ടാണ് ഞാൻ മണവാട്ടി ആയതെങ്കിലും, മറ്റുള്ളവരെ പോലെ തന്നെ ഒരുപാട് പ്രതീക്ഷകൾ ആയിരുന്നു എനിക്കും. ഇന്ന് കാലം ഒന്ന് ഓടിയപ്പോഴേക്കും എല്ലാം മാറി മറിഞ്ഞു. ഇന്ന് അവൻ്റെ വീട്ടിൽ ഞാൻ ഒരു അന്യയാണ്. അവിടെ ഉള്ളവരുടെ ഒക്കെ മനസ്സിൻ്റെ ഉള്ളിൽ എനിക്ക് എന്തു വില ആണ് ഉള്ളതെന്നറിയില്ല. എന്നാലും പ്രതീക്ഷ കൈവിടാതെ ഞാൻ എൻ്റെ ഓട്ടം തുടരുമ്പോഴെല്ലാം, ഓരോ പ്രശ്നങ്ങൾ എനിക്ക് അവൻ്റെ വീട്ടിൽ ഉണ്ടാകാറുണ്ട്. Atleast എൻ്റെ degree certificate- ന് വേണ്ടി പോലും എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എൻ്റെ എല്ലാ കാര്യങ്ങളും അവിടെ കുറ്റമാണ്. support ചെയ്യാനുള്ള എൻ്റെ ഭർത്താവ് ,സ്വന്തം കാര്യത്തിൽ തീരുമാനം എടുക്കുന്നത്പോലും മറ്റുള്ളവരോട് ചോദിച്ചിട്ടാണ്. വിവാഹം കഴിഞ്ഞ് 3 മാസം ആയപ്പോഴേക്കും എന്നെ divorce ചെയ്യാൻ പറഞ്ഞ ഭർത്താവിൻ്റെ വീടുക്കാരുടെ അടുത്ത് നിന്ന് ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ പേരിനു ഒരു ഭർത്താവിനെ വെച്ചു എത്ര കാലം ആ വീട്ടിൽ കഴിയേണ്ടി വരും. എൻ്റെ വീട്ടിലേക്ക് വന്നാൽ കുറച്ച് സമാധാനം ആണ്. എല്ലാ പ്രാവശ്യവും എന്തെങ്കിലും കാര...