പെണ്ണിന് വീടുണ്ടോ?

വിവാഹം കഴിഞ്ഞ് ഒന്നര വർഷം ആയി. പ്രശ്നങ്ങളുടെ നടുവിൽ നിന്നുകൊണ്ടാണ് ഞാൻ മണവാട്ടി ആയതെങ്കിലും, മറ്റുള്ളവരെ പോലെ തന്നെ ഒരുപാട് പ്രതീക്ഷകൾ ആയിരുന്നു എനിക്കും. ഇന്ന് കാലം ഒന്ന് ഓടിയപ്പോഴേക്കും  എല്ലാം മാറി മറിഞ്ഞു.

ഇന്ന് അവൻ്റെ വീട്ടിൽ ഞാൻ ഒരു അന്യയാണ്. അവിടെ ഉള്ളവരുടെ ഒക്കെ മനസ്സിൻ്റെ ഉള്ളിൽ എനിക്ക് എന്തു വില ആണ് ഉള്ളതെന്നറിയില്ല. എന്നാലും പ്രതീക്ഷ കൈവിടാതെ ഞാൻ എൻ്റെ ഓട്ടം തുടരുമ്പോഴെല്ലാം, ഓരോ പ്രശ്നങ്ങൾ എനിക്ക് അവൻ്റെ വീട്ടിൽ ഉണ്ടാകാറുണ്ട്. Atleast എൻ്റെ degree certificate- ന് വേണ്ടി പോലും എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എൻ്റെ എല്ലാ കാര്യങ്ങളും അവിടെ കുറ്റമാണ്. support ചെയ്യാനുള്ള എൻ്റെ ഭർത്താവ് ,സ്വന്തം കാര്യത്തിൽ  തീരുമാനം എടുക്കുന്നത്പോലും മറ്റുള്ളവരോട് ചോദിച്ചിട്ടാണ്. വിവാഹം കഴിഞ്ഞ് 3 മാസം ആയപ്പോഴേക്കും എന്നെ divorce ചെയ്യാൻ പറഞ്ഞ ഭർത്താവിൻ്റെ വീടുക്കാരുടെ അടുത്ത് നിന്ന് ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ പേരിനു ഒരു ഭർത്താവിനെ വെച്ചു എത്ര കാലം ആ വീട്ടിൽ  കഴിയേണ്ടി വരും.

എൻ്റെ വീട്ടിലേക്ക് വന്നാൽ കുറച്ച് സമാധാനം ആണ്. എല്ലാ പ്രാവശ്യവും എന്തെങ്കിലും കാരണത്താൽ 2 ആഴ്ച നിന്ന് ഞാൻ തിരിച്ചു പോകും. ഒരു പ്രാവശ്യം , വിവാഹത്തിന് ശേഷം ആദ്യമായി  , ഞാൻ എൻ്റെ വീട്ടിൽ 1 മാസം നിന്നു. പക്ഷേ അതിൽ 15 ദിവസം കഴിഞ്ഞപ്പോ ഉപ്പ ചോദിച്ചു തുടങ്ങി, പോണില്ലെന്ന്? ഞാൻ ഒന്നും മിണ്ടിയില്ല. എങ്കിലും മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു, ഓരോ പ്രാവശ്യവും ആ ചോദ്യം കേൾക്കുമ്പോൾ. ഒരിക്കൽ, ഉപ്പ എന്നോട്, അവിടെ പ്രശ്നം ഉള്ളതോണ്ടാണോ പോവാത്തെ ചോദിച്ചു. സ്ഥിരം എനിക്കെതിരെ അവിടെ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ഈ ചോദ്യം പ്രതീക്ഷിക്കാം. ഞാനാണല്ലോ എല്ലാവരുടെയും കണ്ണിൽ പ്രശനക്കാരി. ഒരു ദിവസം  ആങ്ങളക്ക് ജോലി ശെരി ആകാത്തത് വരെ എൻ്റെ തലയിൽ വന്നു. അന്ന് ആരും കാണാതെ കരഞ്ഞെങ്കിലും ഒന്നും മിണ്ടിയില്ല. സ്വന്തം വീടും 15 ദിവസം കഴിഞ്ഞാൽ അന്യൻ്റെ വീടാകുന്നത് ഞാൻ അന്ന് അറിഞ്ഞു. 

പിന്നീട് ആലോചിച്ചപ്പോൾ ശരിയായി തോന്നി. പെണ്ണിന് വീടുണ്ടോ? 
സ്വന്തം വീട് അന്യമായി തോന്നിയപ്പോ , ഭർത്താവിൻ്റെ വീടും, എൻ്റെ perfomance നോക്കി അന്യമാകും എന്ന് മനസ്സിലായി. അല്ലെങ്കിലും എന്നെ ഒഴിവാക്കാൻ നോക്കുന്ന വീട്ടിൽ എൻ്റെ performance - ന് എന്തു വില. ഒഴിവാക്കാൻ ഇല്ലാത്ത കാര്യത്തിൽ പ്രശ്നം ഉണ്ടാക്കുമ്പോഴെ അറിയാം അവിടെയും ഞാനൊരു പാഴ് വസ്തു ആണെന്ന്. 

ധൈര്യത്തോടെ കേറിച്ചെല്ലാൻ ഒരു വീട് ഇല്ലെന്ന് മനസ്സിലായപ്പോ, ഉള്ളിൽ പൊങ്ങി വന്ന ഒരാഗ്രഹം ഉണ്ട്. സ്വന്തമായി ഒരു വീട് വേണം. ഭർത്താവിൻ്റെ പോലും സഹായം ഇല്ലാതെ ഒരു വീട്. അത് ചെറുതാണെങ്കിലും കുഴപ്പമില്ല. അവിടെ എത്ര കാലം നിന്നാലും ആരും പോവാൻ പറയില്ലല്ലോ.

Comments

Popular posts from this blog

സത്യത്തിലെ മിഥ്യ